അള്ളാഹുവിന് മുന്നില്‍ മാത്രം തല കുനിയ്ക്കുന്ന അസ്‌ലന്‍ മുഹമ്മദ്! വേറിട്ട ഒരു കാഴ്ചയായിരിക്കും ടിയാൻ!

ടിയാൻ തരംഗമാകുന്നു!

aparna shaji| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (13:42 IST)
എസ്രയ്ക്ക് ശേഷം പൃഥ്വിരാജിന്റെ ഇറങ്ങാനുള്ള സിനിമയാണ് ടിയാൻ. മുരളി ഗോപിയുടെ രചനയിൽ ജി എൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിയ്ക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പൃഥ്വിയുടെ അണിയറയിൽ ഒരുങ്ങുന്നത്.

പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അസ്‌ലനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ആക്ഷനും കട്ടിനുമപ്പുറം ആര്‍ക് ലൈറ്റുകളില്‍ നിന്നും സെറ്റുകളില്‍ നിന്നും അകലെ അസ്‌ലന്റെ ഓരോ ഭാവപ്രകടനവും ഓരോ വാക്കുകളില്‍ തന്നില്‍ നില്‍ക്കുന്നുവെന്ന് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പൃഥ്വിരാജ് പറയുന്നു. 'അള്ളാഹുവിന്റെ മുന്നില്‍ മാത്രം... കുനിയുന്ന തല. മനുഷ്യന്റെ ശരവര്‍ഷത്തിലും... വെട്ടാത്ത ഇമ.
അസ്‌ലന്‍. അസ്‌ലന്‍ മുഹമ്മദ്'. എന്നാണ് പൃഥ്വി തന്റെ പോസ്റ്റില്‍ കുറിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :