"എറങ്ങിക്കേ എറങ്ങിക്കേ... ജാക്കിച്ചാനും പിള്ളാരും എല്ലാരും കൂടി എറങ്ങിക്കേ... !" - ഫഹദ് ഫാസിലിന്‍റെ ഗുരുവിനോട് എന്തിനീ ക്രൂരത? !

മഹേഷിന്‍റെ പ്രതികാരത്തിലെ ഈ രംഗം കണ്ടോ? !

Maheshinte Prathikaram, Nikesh, Fahad Fazil, Prithviraj, Aranmula, Veena, മഹേഷിന്‍റെ പ്രതികാരം, നികേഷ്, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ആറന്‍‌മുള, വീണ
Last Updated: വ്യാഴം, 24 മാര്‍ച്ച് 2016 (15:27 IST)
‘മഹേഷിന്‍റെ പ്രതികാരം’ കോടികളാണ് തിയേറ്ററുകളില്‍ നിന്ന് വാരിയത്. ഫഹദ് ഫാസിലിന്‍റെ അതിശക്തമായ തിരിച്ചുവരവ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ സിനിമയുണര്‍ത്തിയ ചിരിയലകള്‍ ഇനിയും അടങ്ങിയിട്ടില്ല.

ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത ഒരു സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. മഹേഷിന്‍റെ കുങ്ഫു മാസ്റ്ററെ ക്ലാസ് നടക്കുന്നയിടത്തുനിന്നും ഒഴിപ്പിക്കുന്നതാണ് രംഗം.

സഹതാപവും ചിരിയും ഒരുപോലെയുണര്‍ത്തുന്ന രംഗം പക്ഷേ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രംഗത്തിന്‍റെ ക്വാളിറ്റി മോശമായതുകൊണ്ടല്ല ഇത് നീക്കിയതെന്ന് വ്യക്തം. മനോഹരമായ സീന്‍ ആണെങ്കിലും സമയം കൂടിയതിനാല്‍ ഒഴിവാക്കപ്പെടുകയായിരുന്നു എന്നാണ് സൂചന.

സംവിധായകന്‍ ദിലീപ് പോത്തന്‍ തന്നെയാണ് ഒഴിവാക്കിയ രംഗം പുറത്തുവിട്ടിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :