ഇത് പുതിയ നയന്‍‌താര, സൂര്യ പോലും ഞെട്ടിപ്പോയി!

സൂര്യ, നയന്‍‌താര, മാസ്, മോഹന്‍ലാല്‍, ദിലീപ്
Last Updated: വെള്ളി, 26 ഡിസം‌ബര്‍ 2014 (17:24 IST)
നയന്‍‌താരയ്ക്കെന്തൊരു മാറ്റം! ഇങ്ങനെ അത്ഭുതപ്പെട്ടത് തമിഴ് സൂപ്പര്‍താരം സൂര്യയാണ്. സൂര്യയ്ക്കൊപ്പം പണ്ട് ഗജിനിയില്‍ അഭിനയിച്ച നയന്‍‌താരയുമായി ഇപ്പോഴത്തെ നയന്‍‌താരയ്ക്ക് ഒരു ശതമാനം പോലുമില്ല സാമ്യം എന്നതാണ് താരത്തെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നത്.

'മാസ്' എന്ന പുതിയ ചിത്രത്തില്‍ സൂര്യയുടെ നായികയാണ് നയന്‍സ്. "പൂര്‍ണമായും വ്യത്യസ്തയായ ഒരു നയന്‍‌താരയെ നിങ്ങള്‍ക്ക് മാസില്‍ കാണാന്‍ കഴിയും. ഞാന്‍ നയന്‍‌താരയ്ക്കൊപ്പം മുമ്പ് ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷം അവര്‍ ഒരു ബ്രേക്ക് എടുത്തു. വളരെ എനര്‍ജെറ്റിക്കായ പുതിയ നയന്‍‌താരയെ മാസില്‍ കാണുമ്പോള്‍ അത് വളരെ സന്തോഷകരമായ അനുഭവമാണ്" - പറയുന്നു. ഗജിനിക്ക് ശേഷം ആദവനിലും സൂര്യ - നയന്‍ ജോഡി അഭിനയിച്ചിരുന്നു.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാസ് ഒരു ഹൊറര്‍ കോമഡി എന്‍റെര്‍ടെയ്നറാണ്.

സൂര്യയുടെ നായികയായി അഭിനയിക്കുന്ന നയന്‍സ്, അടുത്ത ചിത്രത്തില്‍ സൂര്യയുടെ അനുജന്‍ കാര്‍ത്തിയുടെയും നായികയായി അഭിനയിക്കും. കാഷ്‌മോറ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗോകുല്‍ ആണ് സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :