ഇടം മാറി ഇറങ്ങിയവന്‍, വിക്രം!

Biju| Last Modified വെള്ളി, 2 മെയ് 2014 (18:58 IST)
യാത്രയ്ക്കൊടുവില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങേണ്ടത് അവിടെയായിരുന്നില്ല. അറിയാതെ അവിടെ ഇറങ്ങിപ്പോയി. പിന്നീട് അവിടെയുണ്ടായ പല സംഭവങ്ങളിലും അയാള്‍ പങ്കാളിയായി. അത് യാദൃശ്ചികമായിരുന്നോ? എന്താണ് അയാളുടെ വരവിന്‍റെ ലക്‍ഷ്യം?

വിക്രം നായകനാകുന്ന പുതിയ തമിഴ് ചിത്രം പറയുന്നത് ഈ പ്രമേയമാണ്. ‘ഇടം മാറി ഇറങ്ങിയവന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ഗോലി സോഡ’യ്ക്ക് ശേഷം വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാമന്തയാണ് ചിത്രത്തിലെ നായിക.

എ ആര്‍ മുരുഗദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷങ്കര്‍ ചിത്രമായ ‘ഐ’ക്ക് ശേഷം വിക്രം അഭിനയിക്കുന്നത് ഈ സിനിമയിലായിരിക്കും. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.

ഡി ഇമ്മനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഒരു റോഡ് മൂവിയാണ് ഇടം മാറി ഇറങ്ങിയവന്‍ എന്ന് വിജയ് മില്‍ട്ടണ്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :