അജിത്തിന് നായിക ഐശ്വര്യ റായ്, സംവിധാനം ഷങ്കര്‍!

WEBDUNIA|
PRO
ഷങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ അജിത്തും ഐശ്വര്യ റായിയും ജോഡിയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ കഥ കേട്ട് അജിത് സമ്മതം മൂളിയെന്നാണ് വിവരം.

യാദൃശ്ചികമായാണ് അജിത്തും ഷങ്കറും കൂടിക്കാഴ്ച നടത്തിയത്. അപ്പോള്‍ ഷങ്കര്‍ ഒരു കഥ അജിത്തിനോട് പറയുകയായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യാമെന്ന് അജിത് വാക്കുകൊടുത്തു. എന്നാല്‍ ഷങ്കറിന്‍റെ കഥയായതുകൊണ്ടുമാത്രമല്ല കണ്ണുമടച്ച് അജിത് സമ്മതിച്ചത്. ഐശ്വര്യ റായ് നായികയാകും എന്നതും അതിനൊരു കാരണമാണ്.

അജിത് ഇപ്പോള്‍ ഗൌതം വാസുദേവ് മേനോന്‍റെ സിനിമയിലാണ് അഭിനയിക്കുന്നത്. അതിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. അതുകഴിഞ്ഞാല്‍ ഷങ്കര്‍ ചിത്രം ആരംഭിക്കും.

ഷങ്കര്‍ ഇപ്പോള്‍ ‘ഐ’ എന്ന മെഗാപ്രൊജക്ടിന്‍റെ അവസാനഘട്ട ജോലികളിലാണ്. വിക്രം നായകനാകുന്ന ഈ സിനിമയ്ക്ക് 100 കോടിക്കുമേല്‍ ആണ് ചെലവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :