മാണിക് ബാഷ വീണ്ടും, ഇത്തവണ അജിത് !

Basha, Ajith, Rajni, Suresh Krishna
Last Updated: ബുധന്‍, 22 ജൂലൈ 2015 (16:48 IST)
അധോലോകരാജാവ് മാണിക് ബാഷ വീണ്ടും അവതരിക്കും. ഇത്തവണ രജനികാന്തായിരിക്കില്ല ബാഷ എന്നുമാത്രം. ‘തല’ അജിത്താണ് ബാഷ 2ല്‍ നായകനാകുന്നത്. ബാഷയൊരുക്കിയ സുരേഷ് കൃഷ്ണ തന്നെ രണ്ടാം ഭാഗവുമൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അജിത്തും സുരേഷ് കൃഷ്ണയും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും കോടമ്പാക്കത്തുനിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്തായാലും ബാഷയ്ക്ക് രണ്ടാം ഭാഗമുണ്ടാകട്ടെയെന്നും അജിത്തിന് മാണിക് ബാഷയായി തിളങ്ങാനാകട്ടെ എന്നും ആശംസിക്കാം.

ബാഷയ്ക്ക് ശേഷം അതിനൊപ്പം നില്‍ക്കുന്ന ഒരു ഹിറ്റ് നല്‍കാന്‍ സുരേഷ്കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടില്ല. 2012ല്‍ ‘കട്ടാരി വീര സുരസുന്ദരാംഗി’ എന്ന കന്നഡച്ചിത്രമാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്തത്.

ശിവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിലാണ് അജിത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :