'10 വര്‍ഷമായി ധ്യാനിനെ വെച്ച് പടം ചെയ്തിട്ടില്ല'; ധ്യാനിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (16:22 IST)
കഴിഞ്ഞ 10 വര്‍ഷമായി ധ്യാനിനെ വെച്ച് ഒരു സിനിമ ചെയ്തിട്ടില്ലെന്ന് വിനീത് ശ്രീനിവാസന്‍. ഹൃദയം എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ചിത്രത്തിലൂടെ ഏട്ടനും അനിയനും ഒന്നിക്കുകയാണ്.സഹോദരനെ തന്റെ സിനിമയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ പറയുകയാണ്.

'കഴിഞ്ഞ 10 വര്‍ഷമായി ധ്യാനിനെ വെച്ച് ഞാന്‍ പടം ചെയ്തിട്ടില്ല. ഇത് ധ്യാന്‍ ചെയ്താല്‍ കറക്റ്റ് ആണെന്നതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. അല്ലാതെ അവന്‍ എന്റെ അനിയന്‍ ആയത് കൊണ്ടല്ല',-വിനീത് പറഞ്ഞു.

സിനിമയുടെ തിരക്കഥ അപ്പുവിനോടും മറ്റ് താരങ്ങളോടും പറഞ്ഞതാണെന്നും ധ്യാനിനോട് കഥയുടെ ഏകദേശം രൂപം പറഞ്ഞിട്ടുണ്ടെങ്കിലും തിരക്കഥ മുഴുവനായി പറഞ്ഞിട്ടില്ലെന്നും വിനീത് അഭിമുഖത്തിനിടെ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :