കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (15:09 IST)
ജയിലര്‍ വന്‍ വിജയമായതിനെ പിന്നാലെ സിനിമയിലെത്തിയ അനുഭവം പങ്കുവെച്ച് നടന്‍ വിനായകന്‍.വര്‍മന്‍ എന്ന തന്റെ കഥാപാത്രത്തിന് സ്വീകാര്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ നടന് പറയാനുള്ളത് ജയിലറിലെ ഒരു ഡയലോഗ് ആണ്, സ്വപ്നത്തില്‍ പോലും യോസിക്കലേ സാര്‍.. എന്നാണ് നടന്‍ പറഞ്ഞത്.
വര്‍മ്മന്‍ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റ് ആകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാനായതെന്നും വിനായകന്‍ പറയുന്നു.'മനസ്സിലായോ, നാന്‍ താന്‍ വര്‍മന്‍' എന്നാ ജയിലറിലെ ഡയലോഗ് പറഞ്ഞുകൊണ്ടാണ് വിനായകന്‍ തുടങ്ങിയത്.
വിനായകന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച വീഡിയോ കാണാം.