അഭിറാം മനോഹർ|
Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (12:51 IST)
പ്രമുഖ യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് കൊട്ടാരക്കര,തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരാണ് കേസെടുത്തത്. ബാര്‍ ലൈസന്‍സ് ഉള്ളവരെയും എക്‌സൈസ് പ്രതിചേര്‍ത്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാമായി നിരവധി ഫോളോവേഴ്‌സുള്ള മുകേഷ് നായര്‍ ഫുഡ് റിവ്യൂ ചെയ്യുന്ന വ്യക്തിയാണ്. അബ്കാരി ചട്ടപ്രകാരം മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ എന്ത് ചെയ്യാനും വിലക്കുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് ബാറുകള്‍ സന്ദര്‍ശിച്ച് മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചെന്നാണ് മുകേഷ് നായര്‍ക്കെതിരായ കേസ്.