തമിഴിലെ വിദ്യ ബാലന്റെ ആദ്യ ചിത്രം അജിത്തിനൊപ്പം, കോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് !

Last Modified ചൊവ്വ, 29 ജനുവരി 2019 (17:03 IST)
ബോളിവുഡ് താരസുന്ധരി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. അജിത് നായകനാകുന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലൻ തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

അമിതാ ബഞ്ചനും തപ്സി പന്നുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ പിങ്ക് എന്ന സിനിമയുടെ റിമേക്കിലൂടെയാണ് വിദ്യ ബാലൻ തമിഴിലേക്കെത്തുന്നത്. ചിത്രത്തിൽ അജിത്തിന്റെ നായികാ കഥാപാത്രമായാണ് വിദ്യ ബാലൻ എത്തുക. ശ്രദ്ധ ശ്രിനാഥും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമ്മിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബംരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :