കെ ആര്‍ അനൂപ്|
Last Modified വെള്ളി, 31 മാര്‍ച്ച് 2023 (15:04 IST)
വെട്രി മാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ 1' ഇന്ന് തിയേറ്ററുകളില്‍ എത്തി. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മികച്ച സ്‌ക്രീന്‍ കൗണ്ട് തന്നെ സിനിമയ്ക്ക് ലഭിച്ചു. ഷോകള്‍ രാവിലെ 8 മണിക്ക് ആരംഭിച്ചു. ട്വിറ്റര്‍ റിവ്യൂ നോക്കാം.
നടന്‍ സൂരി പോലീസിന്റെ വേഷത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു.വിജയ് സേതുപതി ഒരു ഗംഭീര എന്‍ട്രി നടത്തുന്നു, ആദ്യ ഭാഗത്തില്‍ അദ്ദേഹത്തിന് സ്‌ക്രീന്‍ സമയം കുറവാണ്.ഭവാനി ശ്രീ റിയലിസ്റ്റിക് പ്രകടനം നടത്തി, യുവ നടി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഗൗതം മേനോനും മറ്റ് സഹതാരങ്ങളും അവരുടെ വേഷങ്ങള്‍ മികച്ചതാക്കി.