വെട്രി മാരന്റെ 'വിടുതലൈ',മാര്‍ച്ച് 31ന് തീയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (12:51 IST)
വെട്രി മാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ' ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. രണ്ടുവര്‍ഷത്തിലേറെയായി സംവിധായകന്‍ ഈ സിനിമയുടെ പിറകെയാണ്.ചിത്രം രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത്, രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയായി. മാര്‍ച്ച് 31ന് ചിത്രം തീയറ്ററുകളില്‍ എത്തും.


ജയമോഹന്‍ രചിച്ച 'തുണൈവന്‍' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തമിഴ് ,മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യും.

വിജയ് സേതുപതി, ഗൗതം വാസുദേവ് ??മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇളയരാജ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ധനുഷ് ആലപിച്ച ആദ്യ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :