ഹിന്ദി നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ അന്തരിച്ചു

ഒട്ടാവ:| അപർണ| Last Updated: ബുധന്‍, 2 ജനുവരി 2019 (19:02 IST)

ഹിന്ദി സിനിമാലോകത്തെ അതുല്യനടനും തിരക്കഥാകൃത്തുമായ കാദർഖാൻ അന്തരിച്ചു. 81 വയസായിരുന്നു. കാനഡയിലെ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദി സിനിമയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാദര്‍ഖാന്‍. അസ്ര ഖാന്‍ ആണ് ഭാര്യ. നടന്‍ സര്‍ഫറാസ് ഖാന്‍ മകനാണ്.

കാനഡയിലാണ് കാദര്‍ഖാന്‍റെ കുടുംബം താമസിക്കുന്നത്. അവിടെ ആശുപത്രിയില്‍ ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു കാദര്‍ഖാന്‍. ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കാബൂളിലാണ് കാദർ ഖാന്‍റെ ജനനം. 1973ൽ രാജേഷ് ഖന്നയോടൊപ്പം ദാഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. മുന്നൂറിലേറെ ചിത്രങ്ങളില്‍ കാദര്‍ഖാന്‍ അഭിനയിച്ചു.

കൂലി, അമര്‍ അക്ബര്‍ ആന്റണി, മിസ്റ്റര്‍ നട്‌വര്‍ലാല്‍, ലാവാറിസ് തുടങ്ങി അമിതാഭ് ബച്ചന്റെ പ്രശസ്തമായ പല ഹിറ്റ് ചിത്രങ്ങളുടെയും തിരക്കഥ കാദര്‍ ഖാനായിരുന്നു. അദ്ദേഹം 250ലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :