പാർവതിയുടെ വർത്തമാനത്തിന് പ്രദർശനാനുമതി: മതേതര മനസുകളുടെ വിജയമെന്ന് ആര്യാടൻ ഷൗക്കത്ത്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 5 ജനുവരി 2021 (13:06 IST)
വിവാദങ്ങൾക്കൊടുവിൽ സിദ്ധാര്‍ത്ഥ് ശിവയുടെ ‘വര്‍ത്തമാനം’ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയത്. നേരത്തെ ദേശവിരുദ്ധവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാനം എന്ന ചിത്രത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി
നിഷേധിച്ചത്.

സിനിമയുടെ പ്രമേയം രാജ്യവിരുദ്ധമാണെന്ന് സെന്‍സര്‍ ബോര്‍ജ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് ചിത്രത്തെ പറ്റി വിവാദങ്ങൾക്കും തുടക്കമായത്. അതേസമയം സിനിമയ്ക്ക് ഇപ്പോള്‍ പ്രദര്‍ശനാനുമതി ലഭിച്ചത് മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :