ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണം: ആവശ്യവുമായി അംഗങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (18:45 IST)
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് കൊച്ചി: ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയർന്നത്.

ബിനീഷ് കോടിയേരി വിഷയം,ഇടവേള ബാബുവിന്റെ പരാമർശം, നടി പാർവതിയുടെ രാജി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു.

ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും അംഗങ്ങൾ വാദിച്ചു.

2009 മുതൽ ബിനീഷ് കോടിയേരിക്ക് അമ്മയിൽ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉളളത്. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :