ശ്രദ്ധ നേടി പുതുമുഖങ്ങളുടെ "കൂറ" ട്രെയിലർ

അഭിറാം മനോഹർ| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (18:12 IST)
വൈശാഖ് ജോജൻ സംവിധാനം ചെയ്യുന്ന എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. വൈശാഖ് ജോജൻ തന്നെ തിരക്കഥയും കഥയും നിർവഹിച്ച ചിത്രത്തിൽ കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുപ്പതോളം പുതുമുഖങ്ങളാണ്
കൂറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയില്‍ എത്തുന്നത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊ. ശോഭീന്ദ്രൻ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. കൂറയെ ഭക്ഷണമാക്കുന്ന ജെൻസി ജെയ്‍സൺ എന്ന കേന്ദ്രകഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. സ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :