കോളിവുഡ് പിടിച്ചെടുക്കാന്‍ ഉണ്ണി മുകുന്ദന്‍, 'ഗരുഡന്‍' വന്‍ വിജയമായി, ആദ്യദിനം നേടിയ കളക്ഷന്‍

Garudan
കെ ആര്‍ അനൂപ്| Last Modified ശനി, 1 ജൂണ്‍ 2024 (15:26 IST)
Garudan
'വിടുതലൈ പാര്‍ട്ട് 1', 'കൊട്ടുകാളി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗരുഡന്‍'. ഇന്നലെ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ തന്നെ അഞ്ചു കോടി സിനിമ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

സൂരി, ശശികുമാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത ഗ്രാമീണ ആക്ഷന്‍ ഡ്രാമ ഇന്നലെ മെയ് 31 ന് തിയേറ്ററുകളില്‍ എത്തി. ചിത്രം വെള്ളിയാഴ്ച ബോക്സ് ഓഫീസില്‍ 2.5 കോടി രൂപ നേടി.

രേവതി ശര്‍മ്മ, ശിവദ, റോഷിണി ഹരിപ്രിയന്‍, സമുദ്രക്കനി, മീം ഗോപി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.

വിടുതലൈ 2 വൈകാതെ തന്നെ റിലീസ് ആകും. ശശികുമാറാകട്ടെ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് എന്ന ഒരു റിപ്പോര്‍ട്ടുമുണ്ട്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :