വീണില്ല ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍'! രണ്ടാം ദിനം ആളുകൂടി, കളക്ഷന്‍ റിപ്പോര്‍ട്ട്

Pavi Caretaker
Pavi Caretaker
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (10:59 IST)
ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍' പ്രദര്‍ശനം തുടരുകയാണ്. വലിയ പ്രീ-റിലീസ് ഹൈപ്പില്ലാതെ എത്തിയ ദിലീപ് ചിത്രം തരക്കേടില്ലാത്ത കളക്ഷന്‍ രണ്ടാം ദിവസം നേടി.

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 2 കോടി രൂപ ചിത്രം നേടി. 'പവി കെയര്‍ടേക്കര്‍' രണ്ടാം ദിവസം 1.20 കോടി രൂപ സ്വന്തമാക്കി. സിനിമയുടെ മൊത്തം ഇന്ത്യന്‍ കളക്ഷന്‍ 2.25 കോടി രൂപയാണ്.

ഏപ്രില്‍ 27 ശനിയാഴ്ച 'പവി കെയര്‍ടേക്കര്‍' 31.95% ഒക്യുപന്‍സി നേടി.48.01% ഒക്യുപന്‍സി നൈറ്റ് ഷോകള്‍ക്ക് ലഭിച്ചു.

ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :