ലിയോ എല്‍സിയുവിന്റെ ഭാഗം തന്നെ! സിനിമ കണ്ട് ഉദയനിധി സ്റ്റാലിന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (11:06 IST)
വിജയ് ചിത്രം ലിയോ തിയേറ്ററുകളില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകരില്‍ ആവേശം നിറച്ച് നടന്‍ ഉദയനിധി സ്റ്റാലിന്‍ സിനിമയെ കുറിച്ച് ഒരു സൂചന നല്‍കി.എല്‍സിയുവിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് സംവിധായകന്‍ പോലും മറുപടി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ അതിനൊരു ഉത്തരം കൂടി ഉദയനിധി നല്‍കുന്നുണ്ട്.

ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണെന്ന സൂചന നടന്‍ നല്‍കി.ഗംഭീരസിനിമയെന്ന് പറഞ്ഞ ഉദയനിധി എല്‍സിയു ഹാഷ്ടാഗും ചേര്‍ത്തുകൊണ്ടാണ് ലിയോ സിനിമയെക്കുറിച്ച് എഴുതിയത്. ലോകേഷ് കനകരാജും ടീമും സിനിമയെക്കുറിച്ച് അധികം ഒന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസമാണ് ഉദയനിധി ചിത്രം കണ്ടത്.

ആക്ഷന്‍ ത്രില്ലറാണ് ലിയോ. രത്‌നകുമാര്‍, ധീരജ് വൈദി എന്നിവരാണ് തിരക്കഥ. വര്‍ഷങ്ങള്‍ക്കുശേഷം വിജയുടെ നായികയായി തൃഷ എത്തുന്നു എന്നതാണ് പ്രത്യേകത. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :