ചോദിച്ചതിന്റെ അഞ്ചിരട്ടി തിരികെ നല്‍കിയ തൃശൂര്‍,ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്, പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി

Suresh Gopi
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (15:31 IST)
Suresh Gopi
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ഒരു എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചിരിക്കുകയാണ്. തൃശ്ശൂരില്‍ താമര വിരിയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയത്തിനുശേഷം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്. ആ ഘട്ടത്തില്‍ വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങള്‍ തനിക്കു നേരെ നടന്ന!!െന്നും അതില്‍നിന്ന് കരകയറാന്‍ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ താന്‍ ചോദിച്ചതിന്റെ അഞ്ചിരട്ടി തിരികെ നല്‍കിയ തൃശൂര്‍ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും സുരേഷ് ഗോപി മറന്നില്ല.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്:

സംഭവിച്ചതിന്റെ സത്യാവസ്ഥ തൃശ്ശൂര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവരെ പ്രജാദൈവ എന്ന് വിളിക്കുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ദൈവങ്ങള്‍ അവരുടെ മനസ്സിനെ ശുദ്ധീകരിച്ച് എന്നിലൂടെ എന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് തിരിച്ചുവിട്ടെങ്കില്‍, ഇത് അവര്‍ നല്‍കിയ അനുഗ്രഹമാണ്. തൃശ്ശൂരിലെ യഥാര്‍ത്ഥ മതേതര ജനങ്ങള്‍ ദൈവങ്ങളെ ആരാധിക്കുന്നു. അവര്‍ കാരണം മാത്രമേ ഇത് സാധ്യമാകൂ. എറണാകുളത്ത് നിന്നും മറ്റ് നിരവധി ജില്ലകളില് നിന്നും മറ്റ് പല സംസ്ഥാനങ്ങളില് നിന്നും അമ്മമാര് പ്രചരണത്തിനായി തൃശൂരിലെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഞാന്‍ ചോദിച്ചതിന്റെ അഞ്ചിരട്ടി തിരികെ നല്‍കിയ തൃശൂര്‍ പ്രവര്‍ത്തകര്‍ക്ക് നന്ദി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :