മോഹന്‍ലാല്‍ പറന്നുനടക്കുന്നു, ഒടിയനൊരു 3 ദിവസം വേണം!

ശനി, 6 ഒക്‌ടോബര്‍ 2018 (16:56 IST)

മോഹന്‍ലാല്‍, ഒടിയന്‍, സൂര്യ, പ്രിയദര്‍ശന്‍, മഞ്ജുവാര്യര്‍, Mohanlal, Odiyan, Suriya, Priyadarshan, Manju Warrier

തിരക്കോടുതിരക്കിലാണ് മോഹന്‍ലാല്‍. ഇപ്പോള്‍ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് താരം. പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ ഈ തമിഴ് ചിത്രത്തില്‍ വേഷമിടുന്നത്.
 
ഉടന്‍ തന്നെ ആ സിനിമയുടെ ഷൂട്ടിംഗില്‍ നിന്ന് ബ്രേക്ക് എടുത്ത് ഒടിയന്‍റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ എത്തും. ഇനി മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് ഒടിന് ബാക്കി നില്‍ക്കുന്നത്.
 
ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഒടിയന്‍ ചിത്രീകരിക്കാനാണ് പരിപാടി. അതിന് ശേഷം തമിഴ് ചിത്രത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് മോഹന്‍ലാല്‍ ലൂസിഫറിന്‍റെ ചിത്രീകരണത്തിലും പങ്കെടുക്കും.
 
ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഇനി ചിത്രീകരിക്കാനുണ്ട്. അതില്‍ ഒരു ആക്ഷന്‍ സീന്‍ പൂര്‍ണമായും ഷൂട്ട് ചെയ്ത ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴ് ചിത്രത്തിനായി വിദേശത്തേക്ക് പോകുമെന്നാണ് അറിയുന്നത്. ഇതിനിടയില്‍ കുഞ്ഞാലിമരക്കാര്‍ ചിത്രീകരണം ഉടന്‍ തുടങ്ങാനും പദ്ധതിയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

“പത്ത് തിലകന് തുല്യമാണ് ഞാന്‍” - മമ്മൂട്ടിയുടെ പ്രഖ്യാപനം കേട്ട് നിര്‍മ്മാതാവ് ഞെട്ടി!

അമരത്തിന് ശേഷം ഭരതനും ലോഹിതദാസും മമ്മൂട്ടിയും ഒരുമിച്ച ചിത്രമായിരുന്നു പാഥേയം. ഭരത് ...

news

ആസിഡ് ആക്രമണത്തിന്‍റെ ഇരയായി പാര്‍വതി; അണിയറയില്‍ ഒരു കിടിലന്‍ ചിത്രം!

പാര്‍വതിയും ടോവിനോ തോമസും ആസിഫ് അലിയും ഒന്നിക്കുന്ന ഒരു കിടിലന്‍ ചിത്രം അണിയറയില്‍ ...

news

അവസരങ്ങൾ ലഭിക്കുന്നില്ല; അനുഷ്ക ഷെട്ടി അഭിനയം നിർത്തുന്നു?!

അനുഷ്ക ഷെട്ടിയെന്ന് പേരു കേൾക്കുമ്പോൾ ഓർമ വരിക രാജകുമാരിയായി അഭിനയിച്ച അരുന്ധതി, ബാഹുബലി, ...

news

പാർവതിക്ക് നായകൻമാരായി ടോവിനോയും ആസിഫ് അലിയും?

ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക കൈയടി നേടിയ നടിയാണ് പാർവതി ...

Widgets Magazine