കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (12:43 IST)
'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ വിജയം ആഘോഷമാക്കി കൊണ്ട് സക്‌സസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രം തീയേറ്ററില്‍ കണ്ട പ്രേക്ഷകരുടെയും ചില സിനിമ താരങ്ങളുടെയും ഡയലോഗുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍. മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിന്റോ കുര്യനാണ് ടീസറിന് പിന്നില്‍.
ഒന്നര വര്‍ഷത്തിനു ശേഷം തിയേറ്ററിലെത്തിയ മെഗാസ്റ്റാര്‍ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ലോക്ക് ഡൗണിന് ശേഷം തിയറ്ററുകള്‍ തുറന്നിട്ട് രണ്ട് മാസത്തോളം ആയെങ്കിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സൂപ്പര്‍ താരം ചിത്രങ്ങളൊന്നും റിലീസ് ചെയ്തിരുന്നില്ല. നേരത്തെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ 'ദി പ്രീസ്റ്റ്'നെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.ആരാധകരോട് നന്ദി അറിയിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. വീണ്ടും തിയേറ്ററുകള്‍ സജീവമായതിന്റെ സന്തോഷത്തിലാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍.