'പെട്ടെന്ന് വൈറലാകാന്‍ ഇതാണ് ബെസ്റ്റ്', 'മോഹന്‍കുമാര്‍ ഫാന്‍സ്' സെക്കന്‍ഡ് ടീസറില്‍ ചിരിപ്പിച്ച് വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (09:05 IST)

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന 'മോഹന്‍കുമാര്‍ ഫാന്‍സ്' റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ സെക്കന്‍ഡ് ടീസര്‍ ശ്രദ്ധ നേടുന്നു. വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം എങ്ങനെയുള്ള ആയിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തുവന്നത്. ആഘോഷ് മേനോന്‍ എന്ന നടന്റെ കഥാപാത്രം സോഷ്യല്‍ മീഡിയയിലൂടെ സെലിബ്രിറ്റിയിയ വ്യക്തിയാണെന്ന് തോന്നുന്നു. കല്യാണത്തിന്റെ ഫോട്ടോസും വീഡിയോസും വൈറലായതിനുശേഷം വേറൊന്നും വൈറലായില്ലെന്ന ഭാര്യയുടെ പരാതി പരിഹരിക്കുന്നതിനുവേണ്ടി പുതിയ വൈറല്‍ വീഡിയോ ഉണ്ടാക്കുന്ന തിരക്കിലാണ് ആഘോഷ് മേനോന്‍. രസകരമായ ടീസര്‍ യൂട്യൂബിലൂടെ ശ്രദ്ധ നേടുകയാണ്.

മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും. തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത് ജിസ് ജോയ് ആണ്.സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, രമേശ് പിഷാരടി, കൃഷ്ണകുമാര്‍, ശ്രീനിവാസന്‍, സിദ്ദിഖ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക. ചിത്രത്തില്‍ ഏഴു ഗാനങ്ങളുണ്ട്. പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥയൊരുക്കിയത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :