Swetha Menon: എടാ അത് പ്ലാസ്റ്റിക് അല്ല, രതി നിർവേദം ഷൂട്ടിനിടെ പിൻവശം അടികൊണ്ട് ചുവന്നെന്ന് ശ്വേത

Swetha menon rathinirvedam,Cinema
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (12:13 IST)
rathinirvedam
ജയഭാരതി നായകിയായി അഭിനയിച്ച രതിനിര്‍വേദം എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്. ഈ സിനിമയുടെ റീമേയ്ക്കില്‍ ശ്വേത മേനോനാണ് നായികയായി അഭിനയിച്ചത്. പുതുമുഖമായ ശ്രീജിത്തായിരുന്നു സിനിമയില്‍ പപ്പു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പഴയ ക്ലാസിക് പുനരവതരിപ്പിച്ചപ്പോള്‍ ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായി.

ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് നടത്തിയ അഭിമുഖത്തില്‍ രതിനിര്‍വേദം ഷൂട്ട് സമയത്തെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ശ്വേത മേനോനും ശ്രീജിത്തും. രതിനിര്‍വേദം ക്ലീന്‍ സിനിമയാണെന്നും തിയേറ്ററുകളിലേക്ക് ഫാമില്‍ വരാന്‍ തുടങ്ങിയതോടെ സിനിമയെ പറ്റിയുണ്ടായിരുന്ന മോശം ഇമേജ് മാറിയതായും ശ്വേത പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു സബ്ജക്റ്റ് വന്നപ്പോള്‍ പുതുമുഖമായിരുന്നത് കൊണ്ട് തന്നെ തനിക്ക് വലിയ പേടിയുണ്ടായിരുന്നുവെന്ന് ശ്രീജിത് പറയുന്നു. അതേസമയം അന്നത്തെ ശ്രീജിത് ഒരു പാട് മാറിയെന്ന് ശ്വേത പറയുന്നു. ശ്രീജിത്തിന്റെ വിവാഹസമയത്ത് അമേരിക്കയിലായതിനാല്‍ എത്താനായില്ലെന്നും ശ്വേത പറയുന്നു.

ഇതിന് പിന്നാലെ രതിനിര്‍വേദത്തിന്റെ ഷൂട്ടിംഗ് സമയത്തെ രസകരമായ ഒരു അനുഭവവും ശ്വേത പങ്കുവെച്ചു. അതിന്റെ ക്‌ളൈമാക്‌സ് സീനില്‍ ശ്രീജിത് എന്റെ പിന്‍വശത്ത് അടിക്കുന്നതായി ഒരു ഷോട്ട് ഉണ്ട്. അത് എത്ര തവണ എടുത്തെന്ന് അറിയാമോ ? അവസാനം ശ്രീജിത് അടിച്ച് അടിച്ച് അവിടെ ചുവന്നുവെന്ന് രാജീവെട്ടനോട് ശ്വേത പരാതി പറഞ്ഞതായി ശ്രീജിത്തും പറയുന്നു. അടികൊണ്ട് അവസാനം എടാ ഇത് എന്റെ സ്വന്തമാണ് പ്ലാസ്റ്റിക്കല്ലെന്ന് താന്‍ പറഞ്ഞെന്ന് ശ്വേത പറയുന്നു. 25 പ്രാവശ്യത്തോളം ആ ഷോട്ട് റിഹേഴ്‌സല്‍ ചെയ്തു. അടിയ്ക്കുമ്പോള്‍ ശ്രീജിത്തിന്റെ കയ്യ് പേടികൊണ്ട് വിറയ്ക്കും. അങ്ങനെ വീണ്ടും ആ ഷോട്ട് എടുക്കും അങ്ങനെ അടിച്ചടിച്ച് അവിടെ ചുവന്നുവെന്നാണ് ശ്വേത പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :