കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (13:09 IST)
വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. തന്റെ നല്ല പാതിക്ക് ആശംസകള്‍ നേരാനായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് നടന്‍.'എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസകള്‍, സ്‌നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍ ഇതാ',-എന്നാണ് സുരേഷ് ഗോപി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്.
നിരവധി ആളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. 1990ലായിരുന്നു സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്.33ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ രാധികയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും അദ്ദേഹം പങ്കുവെച്ചു. 1990 ഫെബ്രുവരി എട്ടിനായിരുന്നു വിവാഹം നടന്നത്. ഭാഗ്യ, പരേതയായ ലക്ഷ്മി സുരേഷ്, ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍.
ജനുവരിയില്‍ ആയിരുന്നു മകള്‍ ഭാഗ്യ വിവാഹിതയായത്.ശ്രേയസ് ആണ് സുരേഷ് ഗോപിയുടെ മരുമകന്‍.