കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (11:38 IST)
'എസ്ജി 255' ഒരുങ്ങുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തെക്കുറിച്ച് വായിക്കാം.
അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
എസ്ജി 255 എന്ന താല്‍ക്കാലിക ടൈറ്റില്‍ അറിയപ്പെടുന്ന
സിനിമ നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്.ചിത്രത്തിന്റെ അഡ്വാന്‍സ് തുക സുരേഷ്‌ഗോപിക്ക് ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍.ജോഷി സംവിധാനം ചെയ്ത സിനിമ ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.