'ഇന്ന് വാപ്പിച്ചിയുടെ പിറന്നാളാണ്'; അബിയുടെ ഓര്‍മ്മകളില്‍ ഷെയിന്‍ നിഗം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (11:02 IST)

നടന്‍ അബിയുടെ പിറന്നാളാണ് ഇന്ന്. വാപ്പച്ചിയുടെ ഓര്‍മ്മകളിലാണ് നടനും മകനുമായ ഷെയിന്‍ നിഗം. എന്നീ നിലയിലും പ്രശസ്തനായിരുന്നു.കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു അബി അഭിനയരംഗത്ത് എത്തിയത്.

'ഇന്ന് വാപ്പിച്ചിയുടെ പിറന്നാളാണ്.നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം.'-ഷെയിന്‍ നിഗം കുറിച്ചു
ഹാസ്യനടന്‍ , അനുകരണ കലാകാരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായകന്‍ തുടങ്ങി അബി കൈവെക്കാത്ത മേഖലകള്‍ കുറവാണ്.2017 നവംബര്‍ 30-നാണ് അബി യാത്രയായത്. രക്ത സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :