ഈ ഭക്ഷണങ്ങളോട് ഷാരൂഖ് നോ പറയും,പഠാന്‍ സിനിമയ്ക്ക് വേണ്ടി പ്രത്യേക ഭക്ഷണക്രമം, നടന്റെ സൗന്ദര്യ രഹസ്യം ഇതോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (11:13 IST)
57 കാരനായ ഷാരൂഖ് ഖാന്‍ സിനിമയ്ക്കായി നടത്താറുള്ള മേക്കോവറുകള്‍ ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. കൃത്യമായ വ്യായാമത്തിനൊപ്പം ചിട്ടയായ ഭക്ഷണക്രമവും നടനുണ്ട്. പഠാന്‍ എന്ന സിനിമയ്ക്ക് വേണ്ടി തികച്ചും വ്യത്യസ്തമായ ഒരു ഭക്ഷണക്രമമാണ് പിന്തുടര്‍ന്നത്.


സ്‌കിന്‍ലെസ് ചിക്കന്‍, മുട്ടയുടെ വെള്ള, ബീന്‍സ് തുടങ്ങിയവ പഠാന്‍ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേകമായി നടന്‍ കഴിച്ചിരുന്നു. സാധാരണ നടന്റെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍, ഗ്രില്‍ഡ് ചിക്കന്‍, ബ്രൊക്കോളി, മുളപ്പിച്ച പയറുകള്‍ ഉള്‍പ്പെടുത്താറുണ്ട്.സീസണല്‍ ഗ്രില്‍ ചെയ്ത പച്ചക്കറികളും നടന്‍ കഴിക്കും.ഇതില്‍ നാരുകളുള്ളതിനാല്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.


ചില ഭക്ഷണങ്ങളോട് നടന്‍ നോ പറയാറുണ്ട്.ധാന്യങ്ങളോ അതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളോ നടന്‍ കഴിക്കാറില്ല.മൈദ, റവ, ആട്ട എന്നിവയൊന്നും ഷാരൂഖ് ഉപയോഗിക്കില്ലെന്നാണ് കേള്‍ക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :