ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ 'അച്ചന്മാരെ' ഉള്‍പ്പെടെ എതിര്‍ക്കണം:ജൂഡ് ആന്റണി ജോസഫ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (08:53 IST)

ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രമാണ് സാറാസ്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വിഭാഗം സാറാസിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക്

'പ്രതിഷേധം ഉയരണം , ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ 'അച്ചന്മാരെ' ഉള്‍പ്പെടെ എതിര്‍ക്കണം . നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ.'-ജൂഡ് ആന്റണി കുറിച്ചു.

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസും ഒരു സ്ത്രീപക്ഷ സിനിമയാണ്.വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :