Aiswarya|
Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (17:02 IST)
ബോളിവുഡ് സൂപ്പർതാരം
സൽമാൻ ഖാൻ സ്മാർട്ട്ഫോൺ നിർമാണത്തിലേക്ക്. നിർമാതാക്കളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന കമ്പനയുടെ ഭൂരിപക്ഷം ഓഹരികളും സല്‍മാന്റെ കൈവശമായിരിക്കും.
ബീയിങ് സ്മാർട്ട് എന്ന പേരിലാവും സൽമാൻ പുതിയ മൊബൈൽ ഫോൺ കമ്പനി ആരംഭിക്കുക. ഇതിനുള്ള ആദ്യ പടിയായി സാംസങ്ങ്, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ
കമ്പനിയുടെ ഓപ്പറേഷൻ മാനേജ്മെൻറ് ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സൽമാൻ.
ബീയിങ് ഹ്യൂമൻ എന്ന പേരിൽ നിലവിൽ വസ്ത്രനിർമാണ കമ്പനി സൽമാൻ ഖാൻ നടത്തുന്നുണ്ട്.