ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'റൊമാന്റിക്'

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (14:31 IST)

അര്‍ജുന്‍ റെഡിയുടെ അതെ ഗണത്തില്‍ പെടുന്ന തെലുങ്ക് ചിത്രമാണ് 'റൊമാന്റിക്'. ഒക്ടോബര്‍ 29ന് തിയറ്ററുകളിലെത്തിയ സിനിമ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആഹ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ നവംബര്‍ 26ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.


അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
നവാഗതനായ അനില്‍ പാദുരി സംവിധാനം ചെയ്ത ചിത്രം
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. ചിത്രത്തില്‍ ആകാശ് പുരിയും കേതിക ശര്‍മ്മയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥിന്റെ മകനാണ് ആകാശ്. റൊമാന്റിക്കിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പുരി ജഗന്നാഥ് തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :