പെരുച്ചാഴിക്ക് റെക്കോര്‍ഡ് കളക്ഷന്‍; മൂന്ന് ദിനം കൊണ്ട് വാരിയത് 9.7 കോടി

Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (21:48 IST)
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പെരുച്ചാഴിക്ക് റെക്കോര്‍ഡ് കളക്‍ഷന്‍. മൂന്ന് ദിവസം കൊണ്ട് പടം വാരിയത് 9.7 കോടി രൂപയാണ്. ആദ്യദിനം തന്നെ വമ്പന്‍ ഇനിഷ്യല്‍ കളക്‍ഷനാണ് പെരുച്ചാഴി നേടിയത്. പടം ആദ്യദിനം 3.5 കോടി നേടിയെന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്. പടം സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.
 
ഇതോടെ പടം ബാംഗ്ലൂര്‍ ഡെയ്സിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഉറപ്പായി. ഒരാഴ്ച കൊണ്ട് പത്ത് കോടിയെന്ന് റെക്കോര്‍ഡ് കളക്ഷനാണ് ബാംഗ്ലൂര്‍ ഡെയ്സ് നേടിയത്. എന്നാല്‍ പെരുച്ചാഴി മൂന്ന് ദിവസം കൊണ്ട് തന്നെ ഈ കളക്‍ഷന് അടുത്തെത്തി. 
 
500 തീയേറ്ററുകളിലാണ് പടം റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രം 200 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിന് പുറത്ത് ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :