എതിരഭിപ്രായം മറനീക്കി പുറത്തേക്ക്; രജനികാന്തിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കമൽഹാസൻ രംഗത്ത്

എതിരഭിപ്രായം മറനീക്കി പുറത്തേക്ക്; രജനികാന്തിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കമൽഹാസൻ രംഗത്ത്

  kamal , road project , kamal haasan , rajinikanth , രജനികാന്ത് , കമൽഹാസൻ , ചെന്നൈ
ചെന്നൈ| jibin| Last Modified വെള്ളി, 20 ജൂലൈ 2018 (18:02 IST)
ചെന്നൈ - സേലം അതിവേഗ എട്ടുവരിപ്പാത നിര്‍മാണം പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ സൂപ്പർ താരം രജനികാന്തിനെ വിമര്‍ശിച്ച് ഉലകനായകൻ കമൽഹാസൻ.

പാത ആവശ്യമാണെന്നും അതിനെ എതിർക്കേണ്ടതില്ലെന്നുമായിരുന്നു രജനികാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ, പാത ആവശ്യമാണോയെന്നു ആദ്യം പറയേണ്ടതു ജനമാണെന്നായിരുന്നു കമലിന്റെ മറുപടി.

ഇതാദ്യമായിട്ടാണ് ജനകീയ വിഷയത്തില്‍ ഇരുവരും പരസ്യമായി എതിരഭിപ്രായം പറയുന്നത്. ചെന്നൈ - സേലം അതിവേഗ പൂര്‍ത്തിയായല്‍ ചെന്നൈയിൽ നിന്നു സേലത്തേക്കുള്ള യാത്രാ സമയം മൂന്നു മണിക്കൂർ കുറയുമെന്നാണു പ്രതീക്ഷ.

പാതയ്‌ക്കെതിരെ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.

ചെന്നൈ - സേലം എട്ടുവരിപ്പാത നടപ്പാക്കാന്‍ അധികൃതര്‍ തുനിഞ്ഞാല്‍ താന്‍ എട്ടുപേരെ കൊല്ലുമെന്ന് തമിഴ് നടൻ മൻസൂർ അലിഖാന്‍ വിവാദ പ്രസ്‌താവന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :