ചിരിച്ച് വയ്യാതെയായി, പ്രേമലു കണ്ട് മതിമറന്ന് രാജമൗലി, നസ്ലിനും മമിതയ്ക്കും പ്രശംസ

Premalu rajamauli
അഭിറാം മനോഹർ| Last Modified വെള്ളി, 8 മാര്‍ച്ച് 2024 (18:22 IST)
Premalu rajamauli
2024ൽ ചെറിയ താരനിരയുമായെത്തി സര്‍പ്രൈസ് ഹിറ്റായ സിനിമയാണ് പ്രേമലു. മലയാളത്തിന്റെ അതിര്‍ത്തിയും കടന്ന് തെലുങ്കില്‍ വലിയ അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ പ്രേമലു കണ്ടതിന് ശേഷം സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സംവിധായകനായ രാജമൗലി. രാജമൗലിയുടെ മകനായ കാര്‍ത്തികേയ ആയിരുന്നു സിനിമയുടെ തെലുഗു വിതരണാവകാശം ഏറ്റെടുത്തിരുന്നത്.

കാര്‍ത്തികേയ തെലുങ്കില്‍ പ്രേമലു കൊണ്ടുവന്നതില്‍ ഞാന്‍ വളരെയേറെ സന്തോഷവാനാണ്. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ ഒരു ചിരിയുടെ കലാപം തന്നെയായിരുന്നു. ചെറുപ്പക്കാരുടെ പ്രണയം മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സിനിമയ്ക്കായിട്ടുണ്ട്. ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ റീനുവിനെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. സച്ചിന്‍ എനിക്ക് പ്രിയങ്കരനാണെങ്കിലും എന്റെ ഫേവറേറ്റ് ആദിയാണ്. ജെ കെ ജസ്റ്റ് കിഡ്ഡിംഗ് എന്നാണ് രാജമൗലി കുറിച്ചത്.

രാജമൗലിയുടെ പ്രതികരണം സിനിമയില്‍ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്യാം മോഹന്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്ത് പറയാനാണ്. എന്റെ കഥാപാത്രത്തെ പറ്റി രാജമൗലി സാര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നു. ലൈഫ് ടൈം സെറ്റില്‍മെന്റ് എന്നായിരുന്നു ശ്യാം മോഹന്‍ എക്‌സില്‍ കുറിച്ചത്. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ പ്രസാദ് തിയേറ്ററില്‍ രാജമൗലി സിനിമയുടെ തെലുങ്ക് പതിപ്പ് കാണുവാന്‍ കുടുംബവുമായി എത്തിയത്. ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ ഇതിനകം തന്നെ 90 കോടി രൂപ കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :