രാജ് ബി ഷെട്ടി മലയാളത്തിലേക്ക്, നായികയായി അപർണ: രുധിരം ഫസ്റ്റ് ലുക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (14:30 IST)
കന്നഡസിനിമയിൽ പുതിയ തരംഗം തീർത്ത രാജ് ബി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ ജിഷോ ലോൺ ആൻ്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ രാജ് ബി ഷെട്ടിയുടെ നായികയായി എത്തുന്നത്. നിഗൂഢതയുണര്‍ത്തുന്ന രുധിരത്തിന്റെ പോസ്റ്ററില്‍ ഒരു കാറും പട്ടിക്കുട്ടിയും പെണ്‍കുട്ടിയുമാണ് ആദ്യ കാഴ്ചയിൽ കാണാനാവുക. ഒണ്ടു മൊട്ടയ കഥേം ഗരുഡ ഗമന ഋഷഭ വാഹന എന്നീ സിനിമകളിലൂടെ സംവിധായകനായും നായകനായും പ്രേക്ഷകമനം കീഴടക്കിയ താരമാണ് രാജ് ഷെട്ടി. മലയാളം കന്നഡ, തമിഴ്,തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :