അഭിറാം മനോഹർ|
Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2022 (11:56 IST)
മലയാളത്തിലെ ഐക്കോണിക് സിനിമകളിൽ ഒന്നാണ് അമൽനീരദിൻ്റെ മമ്മൂട്ടി ചിത്രം ബിഗ് ബി. റിലീസ് ചെയ്ത സമയത്ത് പരാജയം നേരിട്ടുവെങ്കിലും കൂടി പത്ത് വർഷങ്ങൾക്കിപ്പുറവും ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തീനായി കാത്തിരിക്കുന്നവർ അനവധിയാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ബിലാൽ പ്രഖ്യാപിച്ച് കാലമേറെയായിരുന്നുവെങ്കിലും ചിത്രത്തിൻ്റെ മറ്റ് അപ്ഡേറ്റ്സുകളൊന്നും ലഭ്യമായിരുന്നില്ല.
ഇപ്പോഴിതാ 2023ഓടെ ബിലാലിൻ്റെ ചിത്രീകരണം ആരംഭിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വിദേശത്ത് വെച്ചായിരിക്കും ചിത്രീകരിക്കുകയെന്നും ഫ്രൈഡേ മാറ്റിനി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. നിലവിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.