ഞാൻ കിടക്കുകയായിരുന്നു, അയാൾ വന്ന് എൻ്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി, സൂപ്പർ താരത്തിനോട് സ്വരം കടുപ്പിച്ചതിനെ പറ്റി രാധിക ആപ്‌തേ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (21:30 IST)
ബംഗാളി സിനിമയിൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡിൽ തെന്നിന്ത്യൻ ഭാഷകളിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്ത അഭിനേത്രിയാണ് രാധിക ആപ്തേ. ഇപ്പോഴിതാ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്ക് ഒരു സൂപ്പർ താരത്തിൽ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.

ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിൻ്റെ ആദ്യദിവസമായിരുന്നു. സുഖമില്ലാതെ ഞാൻ കിടക്കുന്ന രംഗമാണ്. ഞങ്ങൾ ഒരുപാട് പേരുണ്ടായിരുന്നു. എല്ലാം സെറ്റാണ്. നടൻ കടന്നുവന്നു. അയൾ എൻ്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി. വലിയ താരമാണ്. ഭയങ്കര പവർഫുൾ ആണെന്നായിരുന്നു പറഞ്ഞത് രാധിക പറയുന്നു. പക്ഷേ ഞാൻ എണീറ്റ് അയാളോട് ചൂടായി. മുഴുവൻ ക്രൂവും ജൂനിയർ ആർടിസ്റ്റുകളും അവിടെയുണ്ടായിരുന്നു. മേലിൽ ഇങ്ങനെ ചെയ്യരുതെന്ന് ഞാൻ പറഞ്ഞു.

എനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞപ്പോൾ അയാൾ ഞെട്ടിപ്പോയി. പിന്നെ ഒരിക്കലും എന്നെ അയാൾ തൊട്ടിട്ടില്ല. രാധിക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :