കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 23 ജൂലൈ 2020 (18:09 IST)
മോഹൻലാലിൻറെ
പുലിമുരുകൻ പുതിയൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളികൾക്ക് മാത്രമല്ല, അങ്ങ് നോർത്ത് ഇന്ത്യക്കാർക്കും മുരുകനെ വല്യ ഇഷ്ടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ റെക്കോർഡ്. ‘ഷേര്‍ കാ ശിക്കാര്‍' എന്ന പേരിലാണ് പുലിമുരുകന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ
ഹിന്ദി പതിപ്പ് യൂട്യൂബിൽ 70 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.
ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ യൂട്യൂബ് വ്യൂസ് ആണ് പുലിമുരുകന്‍ നേടിയത്. അടുത്തിടെ മാത്രം റിലീസ് ആയ ലൂസിഫര്‍ ഹിന്ദി പതിപ്പും അരലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
അധികം വൈകാതെ തന്നെ ലൂസിഫറിൻറെ തെലുങ്ക് റീമേക്കും ചിത്രീകരണം ആരംഭിക്കും.