ബിജു മേനോന്‍ ഇങ്ങനെ പാടിത്തുടങ്ങിയാല്‍ ഇതെവിടെച്ചെന്ന് നില്‍ക്കും? !

ബിജുമേനോനും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ കരിക്കിൻ വള്ളത്തിന്റെ ടീസർ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, നടേശ്വൻ എന്നിവരാണ് ചിത്രം നി

aparna shaji| Last Updated: ശനി, 7 മെയ് 2016 (14:33 IST)
ബിജുമേനോനും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ കരിക്കിൻ വള്ളത്തിന്റെ ടീസർ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, നടേശ്വൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാന്‍ ഖാലിദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മ്യൂസിക് സെൻസില്ലാത്ത അച്ഛ്നായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. നവീന്‍ ബാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി റൊമാന്റിക് രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആശാ ശരത് ആണ് ചിത്രത്തിൽ ബിജുമേനോന്റെ ഭാര്യയായി അഭിനയിക്കുന്നത്.

ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. പ്രശാന്ത് പിള്ള സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ
ഛായാഗ്രഹണം ജിന്‍ഷി ഖാലിന്‍ കൈകാര്യം ചെയ്യുന്നു. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :