അജയ് കൃഷ്ണന്റെ മരണം; വാർത്തകൾ വിഷമിപ്പിക്കുന്നതെന്ന് ഉണ്ണിമുകുന്ദൻ, മാനസികമായി ആകെ തകർന്നുവെന്ന് സംവിധായകൻ

നടനും നിർമ്മാതാവുമായ അജയ് കൃഷ്ണന്റെ മരണത്തെത്തുടർന്ന് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. സാമ്പത്തിക പരാധീനതകൾ കൊണ്ടാണ് അജയ് ആത്മഹത്യ ചെയ്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ക്രൂശിക്കപ്പെടുന്നത് അജയ്‌യുടെ അവരുടെ രാവുകൾ എന്ന സിനിമയാണ്.

aparna shaji| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (18:42 IST)
നടനും നിർമ്മാതാവുമായ അജയ് കൃഷ്ണന്റെ മരണത്തെത്തുടർന്ന് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. സാമ്പത്തിക പരാധീനതകൾ കൊണ്ടാണ് അജയ് ആത്മഹത്യ ചെയ്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ക്രൂശിക്കപ്പെടുന്നത് അജയ്‌യുടെ അവരുടെ രാവുകൾ എന്ന സിനിമയാണ്.

നിർമാതാവെന്നതിനപ്പുറം ഒരു ബന്ധം താനും അജയ്‌യും തമ്മിലുണ്ടായിരുന്നു. സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷമാണ് അജയ് മാനസിക വിഷമത്തിലായതെന്നൊക്കെ വാർത്തകൾ കണ്ടു. സിനിമയുടെ എഡിറ്റിങ് പോലും കഴിഞ്ഞിട്ടില്ല. പിന്നെങ്ങനാണ് പ്രിവ്യു കാണുക? മാനസികമായി ആകെ തളർന്ന അവസ്ഥയിലാണ്, തെറ്റായ വാർത്തകൾ വിശ്വസിക്കരുത്. എന്ന് ചിത്രത്തിന്റെ സംവിധായകൻ ഷാനിൽ മുഹമ്മദ് വ്യക്തമാക്കി.

അജയ് കൃഷ്ണന്‍ എല്ലാവരുമായി നല്ല അടുപ്പത്തിലായിരുന്നു. ചിത്രീകരണത്തിന് വേണ്ടിയുള്ള ഒരു കാര്യങ്ങള്‍ക്കും കുറവ് വരുത്തിയിട്ടില്ല. പരാജയപ്പെടുമൊ എന്ന ആശങ്കയായിരുന്നു മരണ കാരണം പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. ചിത്രം പരാജയപ്പെടുമൊ എന്ന് നിശ്ചയിക്കാന്‍ ചിത്രത്തിന്റെ പ്രിവ്യു പോലും ഇറങ്ങിയിട്ടില്ല. എന്ന് ഉണ്ണിമുകുന്ദനും പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :