ആംബർ ഹേഡിനെ അക്വാമാനിൽ നിന്നും ഒഴിവാക്കണം, ഭീമഹർജിയിൽ ഒപ്പിട്ട് 2 മില്യൺ പേർ

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (20:34 IST)
ജോണി ഡെപ്പും മുൻ ഭാര്യ ആംബർ ഹേഡും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട് ലാസ് വേഗാസ് കോടതിയിൽ നടക്കുന്ന കേസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഗാർഹിക പീഡനം നടത്തുന്നയാൾ എന്ന രീതിയിൽ ആംബർ ഹേഡ് ജോണി ഡെപ്പിനെ വിശേഷിപ്പിച്ചതിനെ തുടർന്ന് ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ എന്ന ചിത്രത്തിന്റെ അഞ്ചാംഭാ​ഗത്തിൽ നിന്ന് ഡിസ്നി ഒഴിവാക്കിയിരുന്നു.

ഈ സംഭവത്തിൽ മുൻ ഭാര്യയ്ക്കെതിരെ ജോണി ഡെപ്പ് മാനനഷ്ടത്തിന് കേസ് നൽകിയിരിന്നു. ഈ കേസിന്റെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. ആംബർ ഹേഡുമായി കേസ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ജോണി ഡെപ്പിനെ പൈറൈറ്റ്സ് 5ൽ നിന്നും ഡിസ്‌നി ഒഴിവാക്കി‌യത്. സമാനമായ രീതിയിൽ ആംബർ ഹേഡിനെ തുടർച്ചയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിജിറ്റൽ ഭീമഹർജി ഒരുങ്ങുന്നത്.

ആംബർ ഹേഡിന് മാനസികമായ പ്രശ്‌നങ്ങൾ ഉണ്ടെന്നും തന്നെ ഉപദ്രവിച്ചിരുന്നതായും മാനനഷ്ടക്കേസിന്റെ വിചാരണക്കിടെ ജോണി ഡെപ്പ് വെളിപ്പെടുത്തിയിരുന്നു. ജേസൺ ‌മോമോ നായകനായെത്തുന്ന അക്വാമാനിൽ മേരാ രാജകുമാരിയായാണ് ആംബർ ഹേഡ് അഭിനയിക്കുന്നത്.

2009-ൽ 'ദ റം ഡയറി' എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ്. ജോണി ഡെപ്പും ആംബർ ഹേഡും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.2015-ൽ വിവാഹിതരായ ഇരുവരുടേയും ദാമ്പത്യജീവിതം 2017 വരെയാണ് നീണ്ടുനിന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :