ആഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 1 ജൂണ്‍ 2020 (13:28 IST)
വേറിട്ട കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. അഭിനയത്തിൽ ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നടി ഇപ്പോൾ അഭിനയത്തിന് താത്‌കാലിക ഇടവേളയെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
സാധാരണ രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്‌താൽ ഇറ്റവേളയെടുക്കുന്നത് പതിവാണ്. എന്നാൽ
ലോക്ക്ഡൗൺ പ്രത്യേക അനുഭവമാണ്. വല്ലാതെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി. ഇപ്പോൾ സ്വന്തം സംവിധാന സംരംഭത്തിനായുള്ള എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണ് പാർവതി പറഞ്ഞു.
അതേ സമയം ലോക്ക്ഡൗൺ അവസാനിച്ചാലും സിനിമയിൽ താത്‌കാലികമായി വിട്ടു നിൽക്കുമോ എന്ന ചോദ്യത്തിന് പാർവതി പ്രതികരിച്ചില്ല.ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.