18 വയസുമുതൽ ജീവിതം മാരത്തോൺ പോലെയായിരുന്നു, ഇത്രയും ദിവസം വീട്ടിൽനിൽക്കുന്നത് ആദ്യം: രഷ്മിക മന്ദാന

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 31 മെയ് 2020 (14:24 IST)
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സിനിമയിലെയും ക്രിക്കറ്റിലേയുമെല്ലാം താരങ്ങൾ വീടുകൾക്കുള്ളിലെ ജീവിതത്തിലേയ്ക്ക് മടങ്ങിയത്. ഏറെ കാലങ്ങൾക്ക് ശേഷമാണ് മിക്ക താരങ്ങളും ഇത്രയുമധികം ദിവസം കുടുംബത്തോടൊപ്പം ചിലവിടുന്നത്. തെന്നിന്ത്യൻ താരം രഷ്മിക മന്ദാന തന്റെ ലോക്ഡൗൺ കാല ജീവിതത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

ഏറെ നളുകൾക്ക് ശേഷമാണ് ഇത്രയുമധികം ദിവസം വീട്ടിൽ നിൽക്കുന്നത് എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ രഷ്മിക പറയുന്നു. കുടുംബത്തോടൊപ്പമുള്ള ജീവിതം ഏറെ ആസ്വദിയ്ക്കുന്നു എന്നും രഷ്മിക കുറിച്ചു. 'പതിനെട്ട് വയസിനു ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു. ഒരിക്കലും അവസാമില്ലെന്ന് തോന്നുന്ന ഒന്ന്. അവസാന വരെ എത്തിയെന്ന് തോന്നുമ്പോഴേയ്ക്കും വീണ്ടൂം ഓട്ടം തുടങ്ങേണ്ടിവരും. ഞാന്‍ പരാതി പറയുകയല്ല, അത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.

ഇത്രയും കൂടുതൽ ദിവസം അടുപ്പിച്ച് വീട്ടില്‍ ഞാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‍കൂള്‍ കാലം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലഘട്ടം വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. എന്റെ മതാപിതാക്കള്‍ വളരെ കാര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് തോന്നാറുണ്ട്. ചിത്രീകരണം നടക്കുമ്പോള്‍ സെറ്റുകളില്‍ അമ്മയും ഉണ്ടായ ദിവസങ്ങളുണ്ട്. അച്ഛനും ചില സമയങ്ങളില്‍ ഒപ്പം സമയം ചിലവഴിക്കാറുണ്ട്.എപ്പോഴും സഹോദരിയുടെ എല്ലാ കാര്യത്തിലും ഒപ്പം ഉണ്ടാകാന്‍ ശ്രമിക്കാറുണ്ട്.

എന്നാൽ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിൽ ചിലവിടുന്നത്. എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന,
ജോലിയെക്കുറിച്ച്‌ ചിന്തിക്കേണ്ടതില്ലാത്ത, കാലമാണ് ഇത് എന്നതാണ് പ്രധാനം. എനിക്ക് ഏറെ സന്തോഷം നൽകുന്ന ഇടമാണ് ഇത്. ഇങ്ങനെ വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് കരുതിയിരുന്നതേയില്ല. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.' രശ്മിക കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :