ഒരു നടനെന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സാര്‍: പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (12:36 IST)

ലോഹിതദാസ് ഇല്ലാത്ത 12 വര്‍ഷങ്ങള്‍ കടന്നുപോയി. കാലമെത്രകഴിഞ്ഞാലും ചില പ്രതിഭകളെ ജനഹൃദയങ്ങളില്‍ തന്നെയുണ്ടാകും അവരുടെ സൃഷ്ടികളിലൂടെ. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് നടന്‍ പൃഥ്വിരാജ്.

'ഒരു നടനെന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സര്‍. എന്റെ കഴിവിന്റെ പല തലങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ച ഒരു ചിത്രമാണ് അദ്ദേഹത്തോടൊപ്പം ലഭിച്ചത്. അദ്ദേഹം വിടപറയുമ്പോള്‍, ഞങ്ങള്‍ ഒന്നിച്ച് ആരംഭിക്കാനിരുന്ന, നടക്കാതെ പോയ സിനിമ, എന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു. എന്നും ഞങ്ങളുടെ ഹൃദയത്തില്‍ അധിവസിക്കുന്ന ഇതിഹാസം'- പൃഥ്വിരാജ് കുറിച്ചു.
ചക്രം എന്ന സിനിമയിലാണ് ലോഹിതദാസിനൊപ്പം പൃഥ്വിരാജ് പ്രവര്‍ത്തിച്ചത്.2003ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ചന്ദ്രഹാസന്‍ എന്ന ലോറി ഡ്രൈവറുടെ വേഷത്തിലായിരുന്നു പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടത്. രചനയും സംവിധാനവും ലോഹിതദാസ് തന്നെയാണ് നിര്‍വഹിച്ചതും.

മീര ജാസ്മിന്‍ ആയിരുന്നു നായിക.വിജീഷ്, ചന്ദ്ര ലക്ഷ്മണ്‍ എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :