മോഹന്‍ലാലിനൊപ്പം സിനിമ പ്രഖ്യാപിച്ച് 'ഒടിയന്‍' സംവിധായകന്‍, പുതിയ വിവരങ്ങള്‍

mohanlal V. A. Shrikumar
കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ജനുവരി 2024 (12:39 IST)
mohanlal V. A. Shrikumar
2024 ന്റെ തുടക്കം ഗംഭീരമാക്കാന്‍ മോഹന്‍ലാലിനായി. നേര് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജനുവരി 25ന് റിലീസിന് ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍ കൂടി വരുന്നതോടെ തിയറ്ററുകള്‍ക്ക് ഉത്സവകാലമാകും. ഇപ്പോഴിതാ നടന്റെ പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒടിയന്‍ സിനിമയ്ക്ക് ശേഷം സംവിധായകന്‍ വി.എ ശ്രീകുമാര്‍ മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നു.

തന്റെ അടുത്ത സിനിമ മോഹന്‍ലാലിനൊപ്പം ആയിരിക്കുമെന്ന് ശ്രീകുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.ALSO READ:
പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹിക്കില്ലേ? ഇതാണ് സത്യം

50 കോടി ക്ലബ്ബിലെത്തുന്ന മോഹന്‍ലാലിന്റെ ആറാമത്തെ സിനിമയാണ് നേര്. ദൃശ്യം,ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനുമുമ്പ് 50 കോടി തൊട്ടത്.മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :