കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 19 മെയ് 2021 (16:05 IST)
ജയം രവിയുടെ 'ഭൂമി' എന്ന ചിത്രത്തിലൂടെ കോളിവുഡിലെത്തിയ നടിയാണ് നിധി അഗര്‍വാള്‍. ചിമ്പുവിന്റെ 'ഈശ്വരന്‍' എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. രാജ്യം കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ തമിഴ്‌നാട്ടില്‍നിന്നും പ്രതീക്ഷയേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നിധി അഗര്‍വാള്‍ സംഭാവന ചെയ്തു എന്നാണ് വിവരം.
രജനികാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, ജയം രവി, എ ആര്‍ മുരുകദോസ്, ഷങ്കര്‍, ഐശ്വര്യ രാജേഷ് തുടങ്ങി നിരവധി താരങ്ങള്‍ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
ഉദയനിധി സ്റ്റാലിനൊപ്പം ഇതുവരെ പേരിടാത്ത ഒരു ചിത്രത്തിലാണ് നിധി അഗര്‍വാള്‍ ഒടുവിലായി അഭിനയിച്ചത്. ഏപ്രിലില്‍ സിനിമയുടെ ഒരു ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കി.