കെ ആര് അനൂപ്|
Last Modified വെള്ളി, 28 മെയ് 2021 (12:44 IST)
കോവിഡ് വാക്സിന് സ്വീകരിച്ച് നീരജ് മാധവ്. വ്യാജവാര്‍ത്തകളെ അവഗണിക്കാനും ഈ നടപടിക്രമത്തില്‍ വിശ്വസിക്കുവാനും നടന് പറയുന്നു.
'ശക്തരാകുന്നു. ആദ്യ ഡോസ് വാക്സിന് സ്ഥിരീകരിച്ചു. ഇനി ഒന്നുകൂടി. വാക്സിന് എടുക്കുക .വ്യാജവാര്‍ത്തകളെ അവഗണിക്കുക. ഈ ഈ നടപടിക്രമത്തില്‍ വിശ്വസിക്കുക'-നീരജ് മാധവ് കുറിച്ചു.
അച്ഛനായ ശേഷമുള്ള ആദ്യ പിറന്നാള്‍ അടുത്തിടെയാണ് നടന് ആഘോഷിച്ചത്. ഇക്കഴിഞ്ഞ മാസമാണ് താരത്തിന് പെണ്‍കുഞ്ഞ് പിറന്നത്.
ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു നീരജ് ദീപ്തിയെ വിവാഹം കഴിച്ചത്.കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയാണ് ദീപ്തി.