ആദ്യം ഭയം, ഒടുവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി മഞ്ജിമ മോഹന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 മെയ് 2021 (10:58 IST)

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി മഞ്ജിമ മോഹന്‍. ആദ്യം വാക്‌സിന്‍ എടുക്കുവാന്‍ തനിക്ക് ഭയമായിരുന്നു എന്നും പിന്നീട് തനിക്ക് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞു തന്നു എന്നും നടി കുറിച്ചു. തന്റെ അനുഭവം ആരാധകരുമായി മഞ്ജിമ പങ്കുവെച്ചു.

മഞ്ജിമയുടെ വാക്കുകളിലേക്ക്

'എല്ലാവരേയും പോലെ എനിക്ക് വാക്‌സിന്‍ എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു, പക്ഷേ വാക്‌സിനേഷന്‍ എടുക്കേണ്ടത്
എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തി, മൂന്നാം തരംഗം നങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്. എന്റെ 1000 ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കിയതിന് നന്ദി അക്കാ.ജനങ്ങള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനത്തിനും ഇത് ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതിനും ഫൈസലിനും രവിക്കും അപ്പോളോയിലെ മറ്റ് സ്റ്റാഫുകള്‍ക്കും നന്ദി.

വാക്‌സിന്‍ എടുത്ത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

വാക്‌സിനേഷനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിന്റെ പ്രക്രിയയെക്കുറിച്ച്, കമന്റ് ചെയ്യുക, ഞാന്‍ അതിന് മറുപടി നല്‍കാം'- മഞ്ജിമ മോഹന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :