ബോളിവുഡ് താരം അർജുൻ രാംപാലിന്റെ വീട്ടിൽ എൻസി‌ബി റെയ്‌ഡ്

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 9 നവം‌ബര്‍ 2020 (16:39 IST)
ബോളിവുഡ് താരം അർജുൻ രാംപാലിന്റെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) റെയ്ഡ്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് താരത്തിന്റെ വീട്ടിലെത്തിയത്.

താരത്തിന്റെ അന്ധേരി, ഖർ, ബാന്ദ്ര എന്നിവടങ്ങളിലെ വസതികളിലാണ് റെയ്‌ഡ്. അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻസിബി ലഹരിമരുന്ന് കേസിൽ പിടികൂടിയിരുന്നു. ഇയാൾക്ക് നിരവധി രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എൻസിബി സംശയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :