നോവല്‍ സിനിമയായിവന്നാല്‍ മോക്ഷം കിട്ടും എന്ന വിചാരമില്ല, അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല: എംടി

കോഴിക്കോട്, തിങ്കള്‍, 21 ഓഗസ്റ്റ് 2017 (10:21 IST)

Widgets Magazine

ചിത്രീകരണമാരംഭിക്കും മുന്നേ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് മഹാഭാരതം. ബിഗ്ബജറ്റില്‍ ഒരുക്കുന്ന ചിത്രം എംടിയുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്. മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയൊരുക്കിയതും എംടി തന്നെയാണ്.
 
നോവല്‍ സിനിമയായി മാറുമ്പോഴും നേവലില്‍ നിന്ന് വെട്ടിമാറ്റലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടായിട്ടില്ലെന്ന് എംടി പറഞ്ഞു. മലയാള മനോരമ വാര്‍ഷികപതിപ്പില്‍ നടത്തിയ ഒരു അഭിമുഖത്തിലാണ് എംടി ഇത് പറഞ്ഞത്. ‘നോവലിന്റെഘടന തന്നെയാണ്. സിനിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ല. 
 
നോവല്‍ സിനിമയായിവന്നാല്‍ മോക്ഷം കിട്ടും എന്ന വിചാരമൊന്നുമില്ല. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗമായി സിനിമയെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല. ചിലര്‍ പറഞ്ഞു, കുട്ടിക്കാലം ഒഴിവാക്കണമെന്ന്. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് പാകത്തിനാണ് സ്‌ക്രിപ്റ്റെന്നും എംടി വ്യക്തമാക്കി.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കോഴിക്കോട് കേരളം എംടി മഹാഭാരതം രണ്ടാമൂഴം Kozhicode Kerala Mt Vasudevan Nair

Widgets Magazine

സിനിമ

news

മെക്കോവര്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ച മലയാളി നടി!

കഥാപാത്രത്തിന് വേണ്ടി എന്തു റിസ്കും എടുക്കുന്ന നടന്മാര്‍ മാത്രമല്ല നടിമാരും ഉണ്ട് ...

news

നിവിന്‍ പോളിയെ കൈവിട്ട് ‘ചങ്ക്’ അജു വര്‍ഗീസ്; കട്ട സപ്പോര്‍ട്ടുമായി തൃഷ

നിവിന്‍ പോളി മലയാള സിനിമയുടെ ശാപമാണെന്ന രീതിയില്‍ നാന മാഗസിന്‍ കഴിഞ്ഞ ദിവസം ഒരു ...

Widgets Magazine